ദേവീ മാഹാത്മ്യം

ദേവീമാഹാത്മ്യചരിതം ചുരുക്കത്തിൽ... തുലാം മാസം ഒന്നാം തീയതി ശക്തി പൂജ ചെയ്യാൻ നമ്മൾ തയാറെടുത്തിരിക്കുകയാണ് . ഈ അവസരത്തിൽ സർവ്വശക്തിസ്വരൂപിണിയായ ദേവിയേ സംബന്ധിച്ച് , മാതൃഭാവത്തിൽ ആരാധിക്കുന്നതിൻ്റെ പ്രാധാന്യത്തെക്കുറിച്ച് നവരാത്രി പൂജ ചെയ്യുന്ന എല്ലാവരും മനസ്സിലാക്കേണ്ടതാണ് . ദേവീമാഹാത്മ്യം എന്ന പേരിൽ പ്രസിദ്ധമായിട്ടുള്ള ദുർഗ്ഗാ സപ്തശതി നമുക്കേവർക്കും അറിയാവുന്നതാണ് . ദേവിയേ കാളിയായും , ലക്ഷ്മിയായും , സരസ്വതിയായും മൂന്ന് ഭാവങ്ങളിൽ സങ്കല്പിച്ചു ആരാധിക്കുന്നു . അതിനായി കഥയെ മൂന്നായി തിരിച് പൂർവ്വഭാഗത്തിൽ ശ്രീമഹാകാളിയായും , മധ്യഭാഗത്തിൽ ശ്രീമഹാലക്ഷ്മിയായും ഉത്തരഭാഗത്തിൽ സരസ്വതിയായും ധ്യാനിക്കുന്നു .അതനുസരിച്ചു നവരാത്രികാലത്തും ആദ്യത്തെ മൂന്ന് ദിവസം കാളിയെയും പിന്നത്തെ മൂന്ന് ദിവസം ലക്ഷ്മിയേയും അവസാനത്തെ മൂന്ന് ദിവസം സരസ്വതിയേയുമാണ് ആരാധിക്കുന്നത് . മനുഷ്യജീവിത്തിൻ്റെ പ്രധാന ലക്ഷ്യം ജീവൻ്റെ പരമാത്മാവുമായിട്ടുള്ള അഭേദപ്രാപ്തിയാണല്ലോ . ഇതിന് പ്രതിബന്ധമായി നിൽക്കുന്ന അസുരഭാവങ്ങളായ ദേഷ്യം , രാഗം , കാമം , ക്രോധം , ലോഭം എല്ലാം നശിപ്പിച്ചു ശക്തിയുടെയും വീര...