bidhu dhyanam

(ശ്രീചക്രത്തിൽ ബിന്ദുവിനെ സ്തുതിച്ചു കൊണ്ടുള്ള ഒരു രഹസ്യമായ ഉപാസന ശ്ലോകം ഓണ സമ്മാനമായി ഇവിടെ നൽകുന്നു. ) "മൂലമന്ത്രേണ ലളിതേ തത് ബിന്ദും പൂജയാമ്യഹം സർവാനന്ദമയം ചക്രം തവ ദേവീ നമാമ്യഹം പരാം പരരഹസ്യാഖ്യാം യോഗിനീം തത്ര കാമദാം മഹാ ചക്രേശ്വരീം ദേവീം സുന്ദരീം പ്രണമാമ്യഹം ബീജമുദ്രാം മഹാദേവീ ഏകകാല വിഭൂഷിതാം ദേശകാല രഹിതം തത്വം മഹാ ബിന്ദും സന്തർപ്പയേത് നിഷ്കലാ നിരുപമാ ദേവീ കാലത്രയവിഭേദിനീ നിർഗുണാ നിരാധാരാ ശിവ ശക്ത്യൈക്യരൂപിണീ ബിന്ദുമണ്ഡലവാസിനീ ദേവീ മഹാ മന്ത്ര സ്വരൂപിണീ ഏതത് ത്രിപുരസുന്ദര്യാ മഹാസ്ഥാനം കല്പയേത്:" അല്ലയോ ലളിതേ, മൂലമന്ത്രത്താൽ ( ശ്രീ വിദ്യാ ഷോഡശിയാൽ ) നിന്നിലെ ബൈന്ദവസ്ഥാനത്തെ ഞാൻ പൂജിക്കട്ടെ. അത് സർവാനന്ദമയ ചക്രം തന്നെ ആകുന്നു. പരാ രഹസ്യയോഗിനികളുടെ ഭൂമികയാണ് നിന്നിലെ ബിന്ദു. മഹാചക്രേശ്വരിയായ നീ അവിടെ സുന്ദരിയായി പരിലസിക്കുന്നു. ഏകകാല വിഭൂഷിതയായ നിന്നെ ബീജമുദ്ര കൊണ്ട് വീണ്ടും എന്നിലേക്ക് ഉയർ...