അഗ്നിഹോത്രം (ഭാരതീയ ധർമ്മപ്രചാര സഭ)

അഗ്നിഹോത്രം 1. ആചമനം (കുടിക്കൽ) പഞ്ചപാത്രത്തിൽ നിന്ന്, ഉദ്ധരണി ഉപയോഗിച്ച്, വലതു കയ്യിൽ ജലമെടുത്ത്, മൂന്നു പ്രാവശ്യം മന്ത്രം ചൊല്ലി കുടിക്കുക. ജലമെടുക്കുക. മന്ത്രം ജപിക്കുക. ''ഓമ് അമൃതോപസ്തരണമസി സ്വാഹാ '' കുടിക്കുക. രണ്ടാമത് ജലമെടുക്കുക. ജപിക്കുക. ''ഓമ്.. അമൃതാപിധാനമസി സ്വാഹാ '' കുടിക്കുക. മൂന്നാമതു ജലമെടുക്കുക. ജപിക്കുക. ''ഓം സത്യം യശ: ശ്രീർമയി ശ്രീ: ശ്രയതാം സ്വാഹാ '' കുടിക്കുക. ഒരു പ്രാവശ്യം കൈ കഴുകി തുടക്കുക. ആചമനം കഴിഞ്ഞു. അങ്ഗസ്പർശ: അഥവാ അങ്ഗന്യാസ: ഇടതു കയ്യിൽ ,ഉദ്ധരണി ഉപയോഗിച്ച് അല്പം ജലമെടുക്കുക. വലതു കയ്യിൻ്റെ അനാമികാമധ്യമകൾ (മോതിരവിരലും നടുവിരലും) ഉപയോഗിച്ച്, അവയുടെ അഗ്രം, ഇടതു കയ്യിലെ ജലത്തിൽ മുക്കി, താഴെ നിർദ്ദേശിക്കുന്ന അങ്ഗങ്ങളെ= അവയവങ്ങളെ, ആദ്യം വലതും പിന്നെ ഇടതുമായി സ്പർശിക്കുക. 1.ഓം വാങ്മ ആസ്യേfസ്തു. ( ആദ്യം വായിൻ്റെ വലതും പിന്നെ ഇടതും) 2.ഓം നസോർമേ പ്രാണോfസ്തു ( ആദ്യം വലതു മൂക്കിലും പിന്നെ ഇടതു മൂക്കിലും) 3. ഓമ് അക്ഷ്ണോർമേ ചക്ഷുരസ്തു ( ആദ്യം വലതുകണ്ണിലും പിന്നെ ഇടതുകണ്ണിലും) 4.ഓം കർണയോർമേ ശ്രോത്രമസ്തു ...