ശിവ പ്രഭാകർ സിദ്ധയോഗി

ശിവ പ്രഭാകര സിദ്ധയോഗി. CE 1263ല്‍ (കൊല്ലവര്‍ഷം 438 മീനം പൂരുട്ടാതി), അതായത് ഏകദേശം 750 വര്‍ഷങ്ങള്‍ക്ക് മുമ്പ്, ജനിച്ച് ഒരു യോഗിയായി 723 വര്‍ഷം ജീവിച്ച് 1986 ഏപ്രില്‍ ആറിന് (കൊല്ലവര്‍ഷം 1161 മീനം പൂരുട്ടാതി) പത്തനംതിട്ട ജില്ലയിലെ ഓമല്ലൂരില്‍ മഹാസമാധിയായ ഒരു പുണ്യാത്മാവാണ് ശ്രീമദ് ശിവപ്രഭാകര സിദ്ധയോഗി. സാധാരണഗതിയില്‍ ആലോചിച്ചാല്‍ പലതും നമുക്ക് വിശ്വസിക്കാന്‍ പ്രയാസമാകും. അദ്ദേഹത്തെക്കുറിച്ച് അന്വേഷിച്ചാല്‍ ധാരാളം അനുഭവകഥകള്‍ നമുക്ക് കേള്‍ക്കാന്‍ കഴിയും. 1948 മുതല്‍ വിവിധ പ്രസിദ്ധീകരണങ്ങളില്‍ ശിവപ്രഭാകര സിദ്ധയോഗിയെ കുറിച്ച് വന്നിട്ടുള്ള വാര്‍ത്തകള്‍ നാഗര്‍കോവില്‍ പാര്‍വതിപുരം ശ്രീവനമാലീശ്വരക്ഷേത്രത്തിലെ ശ്രീ. ശ്രീധരസ്വാമികള്‍ സമാഹരിച്ചു പ്രസിദ്ധീകരിച്ചതാണ് ഈ ഗ്രന്ഥം. ശിവപ്രഭാകര സിദ്ധയോഗിയുടെ 750-ാം ജന്മദിനവും 26-ാം മഹാസമാധിദിനവും ആചരിക്കുന്ന ഈ വേളയില്‍ അദ്ദേഹത്തെ കുറിച്ച് കൂടുതല്‍ അറിയാനും ചിന്തിക്കാനും ഈ പുസ്തകം സമര്‍പ്പിക്കുന്നു. “ഉദയാസ്തമയങ്ങളില്ലാത്ത ജ്യോതിര്‍മ്മയന്‍” എന്നൊരു ലേഖനം ഈ പുസ്തകത്തിന്റെ അവസാനം ഉള്‍ക്കൊള്ളിച്ചിട്ടുള്ളത് താഴെ പകര്‍ത്തിയിട്ടുണ്ട്. ശിവപ്രഭാകര...